ഒറ്റപ്പാലം: ലോക സി.ഒ.പി.ഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ്) ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ അസിസ്റ്റന്റ് കളക്ടർ ഡോ. എസ്.മോഹനപ്രിയ നിർവഹിച്ചു. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം), ആരോഗ്യ കേരളം, അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രം, ലക്കിടി കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുമായി സഹകരിച്ചാണ് ദിനാചരണം നടത്തിയത്. പുകയില നിയന്ത്രണ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ തയ്യാറാക്കിയ ' ധൂമം' ഷോർട്ട് ഫിലിം അസി.കളക്ടർ പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ആർ.വിദ്യ മുഖ്യ പ്രഭാഷണം നടത്തി. ''ശ്വാസ കോശത്തിന്റെ പ്രവർത്തന ക്ഷമത മനസ്സിലാക്കൂ, ശ്വാസകോശരോഗ്യം സംരക്ഷിക്കൂ'' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഷോർട്ട് ഫിലിമിൽ അഭിനയിച്ച മുകരേഷ് വടവന്നൂർ, മാണിക്കൻ വടവന്നൂർ, ഉണ്ണി കണ്ണൻമംഗലം, അണിയറ പ്രവർത്തകരായ ജി.ഗൗതം കൃഷ്ണ , ടി.ജി ഗോപകുമാർ, ശശാങ്കൻ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |