
ഷൊർണൂർ: റെയിൽവേ ജംഗ്ക്ഷൻ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എയർ കണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രം തുറന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് വിശ്രമകേന്ദ്രം നിർമ്മിച്ചത്. പുഷ്ബാക്ക് സീറ്റ്, സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗപരിമിതർക്കും പ്രത്യേക ശൗചാലയം, ടി.വി, വൈഫൈ, വായനശാല, ശീതള പാനീയങ്ങളുടെ വില്പനകേന്ദ്രം എന്നിവ ആധുനിക റെയിൽവേ വിശ്രമ കാത്തിരിപ്പ് കേന്ദ്രത്തിലുണ്ട്. അൻപത് പേർക്കിരിക്കാവുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന വിശ്രമ കേന്ദ്രത്തിൽ പ്രവേശിക്കാൻ മണിക്കൂറിന് 30 രൂപ നൽകണം. ഇരിപ്പിടങ്ങളിൽ മൊബൈൽ റീചാർജിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സേവനങ്ങൾക്കായി രണ്ട് ജീവനക്കാരുമുണ്ട്. അതേസമയം വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം റെയിൽവേയുടെ അനുമതിയില്ലാതെയാണെന്നും കരാറുകാർ സ്വന്തം നിലയ്ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |