അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ അലിഫ് അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ അറബിക് കാലിഗ്രാഫി പ്രദർശനം സംഘടിപ്പിച്ചു. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ അംഗം പി.അഹമ്മദ് സുബൈർ അദ്ധ്യക്ഷനായി. ചിത്രകാരൻ ഹംസ മഠത്തൊടിയെ ആദരിച്ചു. മുൻ അദ്ധ്യാപക അവാർഡ് ജേതാവ് വി.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പത്മജൻ മുണ്ടഞ്ചീരിയുടെ പുല്ലാങ്കുഴൽ വായന ചടങ്ങിന് ഉണർവ്വേകി. എസ്.എം.സി അംഗം നാസർ കാപ്പുങ്ങൽ, എം.പി.ടി.എ പ്രസിഡന്റ് സി. റുബീന, പ്രധാനാദ്ധ്യാപിക കെ.എം.ഷാഹിന സലീം, സ്റ്റാഫ് കൺവീനർ സി. മുഹമ്മദാലി, പി.ടി.എ അംഗങ്ങളായ പി.പി.ഉമ്മർ, കെ.ബുഷറ, പി.ശാരിക, സി.പി.സുനീറ, ടി.സുബൈദ, വി. ജഹാന ഷെറിൻ, അദ്ധ്യാപകരായ കെ.എ.മിന്നത്ത്, ടി.ഹബീബ, എം.പി.മിനീഷ, എം.ഷബാന ഷിബില തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |