SignIn
Kerala Kaumudi Online
Saturday, 24 October 2026 3.56 AM IST

പുതുവർഷത്തിൽ യാത്രപോകാം 'ആനവണ്ടിയിൽ'

ksrtc

പാലക്കാട്: പുതുവർഷത്തിൽ പാലക്കാട് ഡിപ്പോയിൽ നിന്ന് ഉല്ലാസയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. ജനുവരി 12, 19 തീയതികളിൽ കോഴിക്കോട്ടേക്കാണ് ആദ്യയാത്ര. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്രയൊരുക്കുന്നത്.

കടലുണ്ടി, പഴശി മ്യൂസിയം, പ്ലാനറ്റോറിയം, ബേപ്പൂർ ബീച്ച്, ഭട്ട് റോഡ് ബീച്ച്, മിശ്കാൽ മോസ്‌ക് എന്നിവ കണ്ട് വൈകീട്ടോടെ പാലക്കാട് തിരിച്ചെത്തും. എറണാകുളം ആലുവയിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കും ജനുവരിയിൽ യാത്രകളുണ്ട്. 13, 15, 17, 20, 22 തീയതികളിലാണ് തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് യാത്ര. രാവിലെ ആറിന് പുറപ്പെടും. വൈകീട്ടോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചത്.


പാലക്കാട് ഡിപ്പോയിൽ നിന്ന് 22 യാത്ര

പാലക്കാട് ഡിപ്പോയിൽനിന്ന് ജനുവരി രണ്ട്, അഞ്ച്, എട്ട്, 10, 11, 12, 13, 15, 17, 19, 20, 22, 24, 25, 26, 29 തീയതികളിലായി 22 യാത്രകളാണുള്ളത്. നെല്ലിയാമ്പതി, സൈലന്റ് വാലി, നെഫർറ്റിറ്റി ആഡംബര കപ്പൽയാത്ര, മലക്കപ്പാറ, കോഴിക്കോട്, തിരുവൈരാണിക്കുളം ക്ഷേത്രം, ഗവി, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. മൂന്നാർ, ഗവി എന്നിവിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രയാണ്. ബുക്കിംഗിന്: 9447837985, 8304859018.

 ചിറ്റൂർ

ചിറ്റൂർ ഡിപ്പോയിൽ നിന്ന് ജനുവരിയിൽ ആറ് യാത്രകളാണുണ്ടാവുക. നാല്, 12, 14, 19, 26 തീയതികളിലായി ഗവി, നെഫർറ്റിറ്റി ആഡംബരക്കപ്പൽ, തിരുവൈരാണിക്കുളം, സൈലന്റ്വാലി, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് പോകാം. ഗവിയിലേക്ക് രണ്ടുദിവസത്തെ യാത്രയാണ്. ബുക്കിംഗിന്: 9495390046.

 വടക്കഞ്ചേരി

വടക്കഞ്ചേരിയിൽനിന്ന് അഞ്ച്, 12, 16, 19, 25, 26 തീയതികളിലായി മലക്കപ്പാറ, നെല്ലിയാമ്പതി, തിരുവൈരാണിക്കുളം, സൈലന്റ്‌വാലി, ആലപ്പുഴ വേഗബോട്ട് സർവിസ്, മറയൂർ എന്നിങ്ങനെ ആറ് യാത്രകളാണുള്ളത്. ബുക്കിംഗിന്: 9495390046.

 മണ്ണാർക്കാട്

മണ്ണാർക്കാട്ടുനിന്ന് ജനുവരി അഞ്ച്, 10, 11, 12, 14, 18, 21, 26, 30 തീയതികളിലായി 10 യാത്രകളാണുള്ളത്. നെല്ലിയാമ്പതി, മറയൂർ, മലക്കപ്പാറ, തിരുവൈരാണിക്കുളം ക്ഷേത്രം, ഗവി, ആലപ്പുഴ, നെഫർറ്റിറ്റി ആഡംബരക്കപ്പൽ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. മറയൂർ, ഗവി എന്നിവിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രയാണ്. ബുക്കിംഗിന്: 9446353081.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL