പട്ടാമ്പി: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജില്ലാ ജനറൽ ബോഡി മീറ്റും സിജി ദിനാഘോഷവും പാലക്കാട് മുഹമ്മദ് ബാഗ് ഇവന്റ് സെന്ററിൽ നടന്നു. ക്യൂട്ടി സോപ്പ് മാനേജിംഗ് ഡയറക്ടർ കെ.പി.ഖാലിദ് ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയക്ടർ വി.എസ്.മുഹമ്മദ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. എൻ.പി.മുഹമ്മദ് റാഫി അദ്ധ്യക്ഷനായി. പ്രഥമ സിജി ജില്ലാ പ്രസിഡന്റ് മൊയ്തു സാഹിബ് മെമ്മോറിയൽ അവാർഡ് കെ.എസ്.അബ്ദുൽ നാസർ ഏറ്റുവാങ്ങി. ഭാരവാഹികളായി നാസർ അലിക്കൽ (പ്രസിഡന്റ്) മുനീർ മണ്ണാർക്കാട് (സെക്രട്ടറി) എ.ഫിറോസ് (ട്രഷറർ). നാസർ ആലിക്കൽ, ഡോ. മുഹമ്മദ് ഇഖ്ബാൽ, റിട്ട.ഡിവൈ.എസ്.പി മുഹമ്മദ് കാസിം, എൻജിനീയർ ഫാറൂഖ്, ഉസ്മാൻ, ഇ.എച്ച്.റംല, കെ.റഷീദ്, എ.പി.അഷ്രഫ്, ഷാഫി കൊപ്പം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |