പറളി: കോൺഗ്രസ് 140-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് അഞ്ചാംമൈൽ കോൺഗ്രസ് കമ്മിറ്റി ഫ്ലഡ് ലൈറ്റ് പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീക്ക് അത്തിക്കോട് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹാമ്മർ ത്രോയിൽ സ്വർണം കരസ്തമാക്കിയ സാഗർ നരേന്ദ്രനെ അനുമോദിച്ചു. എ.എഫ്.സി അഞ്ചാംമൈൽ ടൂർണമെന്റ് വിജയികളായി. എം.ഇസ്മായിൽ, പഞ്ചായത്ത് അംഗം കെ.രാജമ്മ, എച്ച്.അബ്ദുള്ള, ഗിസാൻ മുഹമ്മദ്, നവാസ് മുഹമ്മദ്, കെ.എ.ഹക്കീം, സജിലേഷ് കിണാവല്ലൂർ, കെ.എ.മുനീർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |