SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

അനുമോദിച്ചു

district-colloctor-apprec
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളിൽ വോളന്റിയർമാരായി സേവനം ചെയ്ത എൻ.എസ്. എസ് വോളന്റിയർമാരെ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര അനുമോദിക്കുന്നു.

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളിൽ വൊളണ്ടിയർമാരായി സേവനം അനുഷ്ഠിച്ച എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. ജി.എച്ച്.എസ്.എസ് കുമരപുരം, കണ്ണാടി എച്ച്.എസ്.എസ്, പി.എം.ജി എച്ച്.എസ്.എസ്, ജി.എം.എം.ജി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് ബിഗ് ബസ്സാർ, എച്ച്.എസ്.എസ് മാത്തൂർ എന്നീ സ്‌കൂളുകളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും, കോഓർഡിനേറ്റർമാരും പങ്കെടുത്തു. എൽ.എ ഡെപ്യൂട്ടി കളക്ടർ റെജി ജോസഫ്, ഹുസ്സൂർ ശിരസ്തദാർ ജി.രേഖ, ജില്ലാ ശുചിത്വമിഷൻ കോഓർഡിനേറ്റർ ജി.വരുൺ, അസി.കോർഡിനേറ്റർ സി.ദീപ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL