SignIn
Kerala Kaumudi Online
Saturday, 24 October 2026 12.46 AM IST

പ്രവേശനം നിറുത്തി

siruvani
siruvani

മണ്ണാർക്കാട്: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ശിരുവാണിയിലെ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള സന്ദർശനം താത്കാലികമായി നിറുത്തി. ജനുവരി 14 മുതൽ 25 വരെയാണ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതെന്ന് മണ്ണാർക്കാട് ഡി.എഫ്.ഒ സി.അബ്ദുൾ ലത്തീഫ് അറിയിച്ചു. 26 മുതലുള്ള ബുക്കിംഗ് സ്വീകരിക്കും.
2018ലെ പ്രളയകാലത്ത് ശിരുവാണിയിലേക്കുള്ള റോഡിന്റെ പലഭാഗങ്ങളും തകർന്നിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണി ഇറിഗേഷൻവകുപ്പിന്റെ കീഴിലായതിനാൽ പിന്നീട് അറ്റകുറ്റപ്പണി നടത്തി ഗതാഗയോഗ്യമാക്കിയിരുന്നു. എങ്കിലും റോഡരിക് കെട്ടലുൾപ്പടെയുള്ള പ്രവൃത്തികൾ ശേഷിക്കുകയാണ്. ഇതിനിടെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ 2024 നവംബർ ഒന്ന് മുതൽ ശിരുവാണി ഇക്കോ ടൂറിസം പദ്ധതി പുനരാരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SIRUVANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL