പാലക്കാട്: നൈപുണ്യ പരിശീലനങ്ങൾ നൽകുന്ന പൊതുസ്വകാര്യ സ്ഥാപനങ്ങൾക്കായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്, പാലക്കാട് ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ജനുവരി 16ന് രാവിലെ 9.30ന് പാലക്കാട് റോബിൻസൺ റോഡിലെ സൂര്യരശ്മി കൺവെൻഷൻ സെന്ററിൽ നടക്കുന്ന വർക്‌ഷോപ്പ് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ പൊതു സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങൾക്കും പരിപാടിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. ഫോൺ: 8547763784.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |