പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് മാനേജർ, റിസപ്ഷനിസ്റ്റ് മാർക്കറ്റിംഗ് ബോയ്, ബില്ലിംഗ് സ്റ്റാഫ്, റൂം ബോയ്, ഡെലിവറി ബോയ് എന്നീ ഒഴിവുകൾ നികത്തുന്നതിനായി ജനുവരി 16ന് രാവിലെ 10ന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ അഭിമുഖം നടക്കും. പ്ലസ് ടു, ഡിഗ്രി, എം.ബി.എ,എം.സി.എ, ഹോട്ടൽ മാനേജ്മന്റ് ഡിപ്ലോമ, യോഗ്യത ഉള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യാൻ താല്പര്യപ്പെടുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റതവണ രജിസ്‌ട്രേഷൻ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രസീത്, ബയോഡാറ്റ കോപ്പി എന്നിവ ഹാജരാക്കണം. ഫോൺ: 0491 2505435, 8289847817.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |