SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

നെല്ലിപ്പുഴ-ആനമൂളി റോഡ്; പ്രതിഷേധങ്ങൾക്കിടെ നവീകരണ പ്രവർത്തികൾ പുനഃരാരംഭിച്ചു

road

നാൽപ്പത് കലുങ്കുകളിൽ ഇതിനകം 32 കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കി

ഓടകളുടെ നിർമ്മാണവും എൺപത് ശതമാനത്തോളമായി

മാർച്ച് 31നകം നവീകരണം പൂർത്തിയാക്കാനാണ് ശ്രമം

റോഡിന് തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കും

മണ്ണാർക്കാട്: റോഡിന്റെ ശോച്യാവസ്ഥയും പൊടിശല്ല്യവുംമൂലം ജനജീവിതവും ദുസഹമാകുന്നതിനെതിരെ നാടിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെ നെല്ലിപ്പുഴ-ആനമൂളി റോഡിൽ ടാറിംഗിനായുള്ള പ്രവൃത്തികൾ പുനഃരാരംഭിച്ചു. ഇന്നലെ നവീകരണ പ്രവർത്തികൾ പുനഃരാരംഭിക്കുമെന്നു അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ കരാറുകാരോടും വകുപ്പുദ്യോഗസ്ഥരോടും കർശന നിർദ്ദേശവും എം.എൽ.എ നൽകിയിരുന്നു. ഇതിന്റെ ഫലമായാണ് പ്രവർത്തികൾ പുനരാരംഭിച്ചത്.

കഴിഞ്ഞ വർഷം ജൂണിലാണ് തെങ്കര മുതൽ നെല്ലിപ്പുഴ വരെയുള്ള നാല് കിലോമീറ്ററോളം ദൂരത്തിൽ ടാറിംഗ് തുടങ്ങിയത്. പുഞ്ചക്കോട് വരെ ടാറിംഗ് എത്തിയപ്പോഴേക്കും കാലവർഷം ശക്തമാവുകയും ബാക്കി ഭാഗത്തെ പ്രവൃത്തികൾ മുടങ്ങുകയായിരുന്നു. ടാറിംഗിനായി പരുവപ്പെടുത്തിയ ഉപരിതലത്തിൽ മഴ പെയ്ത് കുഴികൾ നിറഞ്ഞതിനാൽ റോഡ് അപകടകെണിയുമായി. മഴയില്ലാത്ത സമയങ്ങളിൽ റോഡിൽ നിന്നും വൻതോതിൽ പൊടിഉയർന്നതും ദുരിതമായി. കഴിഞ്ഞ നവംബർ ആദ്യവാരത്തിലാണ് പുഞ്ചക്കോട് നിന്നും നെല്ലിപ്പുഴയിലേക്കുള്ള റോഡ് പ്രവൃത്തികൾ പുനരാരംഭിച്ചത്. ഓടയുടെ പ്രവൃത്തികളും പാറപൊട്ടിക്കലും നടത്തേണ്ടതിനാലും നെല്ലിപ്പുഴ ഭാഗം, ചെക്‌പോസ്റ്റ് ജംഗ്ഷൻ, മണലടി ജംഗ്ഷൻ എന്നിവടങ്ങളിൽ ടാറിംഗ് നടത്താനാകാതെ പോയത്. തുടർന്ന് നാളുകളോളം പ്രവൃത്തി നിലച്ചത് യാത്രാപ്രതിന്ധിയുമുണ്ടാക്കി. ഇത് പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കുകയും ചെയ്തു. നവീകരണം ഉടൻ പൂർത്തിയാക്കണെമന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. നെല്ലിപ്പുഴ ഭാഗത്തെ പ്രവൃത്തികൾക്ക് സമാന്തരമായി തെങ്കരയിൽ നിന്നും ആനമൂളിയിലേക്കുള്ള റോഡ് ടാറിംഗിനുള്ള ജോലികളും സമാന്തരമായി നടത്തുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു. ഈ ഭാഗത്ത് കലുങ്കുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പാതയോരത്തെ മരംമുറിക്കുന്നതിന് പ്രൊജക്ട് ഡയറക്ടറിൽ നിന്നും അനുമതിയാകുന്ന പ്രകാരം ഇതിനുള്ള നടപടികളും സ്വീകരിക്കും. റോഡിന് തടസമായി നിൽക്കുന്ന മരങ്ങൾ മുൻഗണനാക്രമത്തിൽ മുറിച്ച് നീക്കുന്നതിന് നടപടികൾ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു.

റോ​ഡി​ന്റെ​ ​ഉ​പ​രി​ത​ലം​ ​പൊ​ളി​ക്കു​ന്ന​ ജോ​ലി​ക​ൾ തു​ട​ങ്ങി

നെല്ലിപ്പുഴ മുതൽ തെങ്കര വരെയുള്ള ഭാഗത്ത് നെല്ലിപ്പുഴ സ്‌കൂളിന് സമീപം, ചെക്‌പോസ്റ്റ് ജംഗ്ഷൻ, മണലടി, വട്ടപ്പറമ്പ്, വെള്ളാരംകുന്ന്, തെങ്കര സ്‌കൂളിന് സമീപം എന്നിവിടങ്ങളിൽ വേഗത്തിൽ ടാറിംഗ് നടത്തുന്നതിനാണ് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്നലെ നെല്ലിപ്പുഴ ആണ്ടിപ്പാടം ഭാഗത്ത് നിലവിലുള്ള റോഡിന്റെ ഉപരിതലം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിക്കുന്ന ജോലികളാണ് തുടങ്ങിയത്. ഒരുവശത്ത് കൂടെ വാഹനങ്ങളെ കടത്തിവിട്ട് മറുവശത്താണ് പ്രവൃത്തികൾ നടത്തുന്നത്. ജി.എസ്.ബി മിശ്രിതവും വെറ്റ്മിക്സ് മെക്കാഡവുമിട്ട് റോഡിന്റെ ഉപരിതലം ഒരുക്കിയശേഷം ടാർചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL