
ശ്രീകൃഷ്ണപുരം: എളമ്പുലാശ്ശേരി കെ.എ യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിമ്പുഴ പഞ്ചായത്തിലെ എൽ.പി, യു.പി തലത്തിലുള്ള കുട്ടികളുടെ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മുൻ സന്തോഷ് ട്രോഫി താരം ഷിജു ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡന്റുമായ കെ.കെ.ഷൗക്കത്ത് അദ്ധ്യക്ഷനായി. കെ.രാമദാസൻ, സുരേഷ് തെങ്ങിൻ തോട്ടം, പി.ജി.ദേവരാജൻ, ഹംസ പെരുമ്പിടി, വി.കൃഷ്ണകുമാർ, ഡെയ്സമ്മ കുര്യൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ 8 എൽ.പി സ്കൂൾ ടീമുകളും 4 യു.പി സ്കൂൾ ടീമുകളും പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സാജിറ നിർവഹിച്ചു. യു.പി വിഭാഗത്തിലും എൽ.പി വിഭാഗത്തിലും പൊമ്പ്ര എ.യു.പി.എസ് ടീം ചാമ്പ്യാന്മാരായി. യു.പി വിഭാഗത്തിൽ കുലിക്കിലിയാട് എസ്.വി എ.യു.പി.എസും, എൽ.പി വിഭാഗത്തിൽ കരിമ്പുഴ എ.എം.എൽ.പി.എസും റണ്ണേഴ്സ് അപ്പായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |