SignIn
Kerala Kaumudi Online
Saturday, 24 October 2026 12.46 AM IST

എഴുത്തുകൂട്ടം

school
'എഴുത്തുകൂട്ടം' രചനാ ശിൽപശാല നാടകകൃത്ത് കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്യുന്നു

അലനല്ലൂർ: എ.എം.എൽ.പി സ്‌കൂൾ 120ാം വാർഷികത്തിന്റെയും പ്രധാനാദ്ധ്യാപകൻ കെ.എ.സുദർശനകുമാറിന്റെ യാത്രയയപ്പിന്റെയും ഭാഗമായി സംഘടിപ്പിച്ച 'എഴുത്തുകൂട്ടം' രചനാ ശിൽപശാല നാടകകൃത്ത് കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു. മധു അലനല്ലൂർ അദ്ധ്യധ്യക്ഷനായി. യുറീക്ക പത്രാധിപ സമിതി അംഗം പി.എം.നാരായണൻ, മുണ്ടശ്ശേരി അവാർഡ് ജേതാവ് എം.കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി. ഭാസ്‌കരൻ അലനല്ലൂർ, പാലക്കാഴി രാധാകൃഷ്ണൻ, കെ.തങ്കച്ചൻ, പി.വി.ജയപ്രകാശ്, ടി.കെ.മൻസൂർ, ടി.ഷംസുദ്ദീൻ, പി.എം.ഷീബ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി എൺപതോളം കുട്ടികൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LITERATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL