കൊല്ലങ്കോട്: എലവഞ്ചേരി കൃഷിഭവന്റെയും പാടശേഖര സമിതികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു. കേരള ബാങ്കിന്റെ ഏറ്റവും മികച്ച നെൽകർഷകനുള്ള അവാർഡ് ലഭിച്ച എസ്.ഷാബുമോൻ, എലവഞ്ചേരി പഞ്ചായത്തിൽ നിന്നും പച്ചക്കറി കൃഷി ചെയ്ത് കോടിപതിയായ ശിവദാസൻ, കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് കീടശാസ്ത്ര വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ എലവഞ്ചേരി കൃഷി ഓഫീസർ ടി.നിമിഷ എന്നിവരെയാണ് ആദരിച്ചത്. കൃഷിഭവനിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ മൂന്നു പേരെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |