SignIn
Kerala Kaumudi Online
Saturday, 24 October 2026 12.46 AM IST

കൂടല്ലൂർ ജലസേചന കനാൽ പ്രവർത്തനങ്ങൾ ഇഴയുന്നു

canal
കൂടല്ലൂർ ജലസേചന കനാൽ പദ്ധതി നിർമ്മാണം പുരോഗമിക്കുന്നു

പട്ടാമ്പി: ജലസേചന വകുപ്പ് മലബാർ ഇറിഗേഷൻ പാക്കേജ് എം.ഐ.ആർ.പി.എ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കൂടല്ലൂർ ജലസേചന കനാൽ പദ്ധതി പണി പൂർത്തിയാക്കി വരൾച്ചയെ നേരിടാൻ സജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി പ്രവർത്തികൾ മുടങ്ങി കിടക്കുന്ന ഈ പദ്ധതി ഈയിടെയായി മെയിൻ കനാൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും എപ്പോൾ പൂർത്തിയാകുമെന്ന് ആർക്കും ഉറപ്പ് പറയാനാകുന്നില്ല. മുമ്പ് പലതവണ ഉറപ്പ് പറഞ്ഞെങ്കിലും പണി ഒച്ചിഴയുന്നത് പോലെ നീണ്ടു പോവുകയായിരുന്നു. കൂട്ടക്കടവ്, മുത്തു വിളയംകുന്ന്, മണ്ണിയം പെരുമ്പലം തുടങ്ങിയ പാടശേഖരത്തിൽപ്പെട്ട 150-ഓളം ഹെക്ടർ നെൽകൃഷിക്ക് ഉപയോഗിക്കാൻ സാധിക്കുന്ന പദ്ധതിയാണ് കൂടല്ലൂർ ജലസേചന കനാൽ നിർമ്മാണം വഴി ലക്ഷ്യമിടുന്നത്. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കെട്ടിടം നവീകരിക്കുകയും പമ്പ് ഹൗസിലെ മോട്ടോറുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഒറ്റ വിളയെ മാത്രം ആശ്രയിച്ചിരുന്ന കർഷകർക്ക് പദ്ധതി പൂർത്തിയാവുമ്പോൾ പുഞ്ചയടക്കം മൂന്ന് വിളകൾക്ക് പ്രയോജനപ്പെടും. മാത്രമല്ല വേനൽക്കാലത്ത് ജലസേചനം നടത്തി കൃഷി ചെയ്യുന്ന പച്ചക്കറി കൃഷിക്കാർക്കും വലിയ നേട്ടമാണ്. മന്ത്രി എം.ബി.രാജേഷിന്റെ നിർദ്ദേശ പ്രകാരം മലബാർ ഇറിഗേഷൻ പാക്കേജ് പദ്ധതിയിൽ നിന്നും ഇപ്പോൾ 90 ലക്ഷം രൂപ അനുവദിച്ചാണ് കൂടല്ലൂർ ജലസേചന മെയിൻ കനാൽ പദ്ധതി നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനങ്ങൾക്ക് അതിന്റെ ഉപകാരങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാവണമെന്ന് തൃത്താല മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ടി.ബൽറാം പറഞ്ഞു.

പടിഞ്ഞാറൻ മേഖലയിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ നെൽകൃഷിക്ക് പുറമെ പദ്ധതിയുടെ പരിസര പ്രദേശങ്ങളിലുള്ള കുടിവെള്ള ദൗർലഭ്യത്തിന് കൂടി ഒരു പരിധിവരെ ആശ്വാസമാവും.

കെ.പി.മുഹമ്മദ്, പൊതു പ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL