അലനല്ലൂർ: എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന സംഘടിപ്പിക്കുന്ന തോരക്കാട്ടിൽ അബ്ദുൽ ഹാജി മെമ്മോറിയൽ രണ്ടാമത് പ്രൈമറി സ്കൂൾ ഫുട്ബാൾ മേള ഫെബ്രുവരി 9ന് രാവിലെ മുതൽ സ്കൂൾ മൈതാനത്ത് നടക്കും. അലനല്ലൂർ പഞ്ചായത്തിലെ 16 എൽ.പി സ്കൂളുകളും ആറ് യു.പി സ്കൂളുകളും പങ്കെടുക്കുന്ന ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ പി.മമ്മദ് ഹാജി, പി.അബൂബക്കർ എന്നിവർ മുഖ്യാതിഥികളായിരിക്കും. വൈകീട്ട് നടക്കുന്ന സമാപന പരിപാടി അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സജ്നാ സത്താർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗങ്ങളായ എം.ജിഷ, പുത്തൻകോട്ട് സമീർ ബാബു, ലൈലാ ഷാജഹാൻ തുടങ്ങിയവർ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |