പാലക്കാട്: നിയോജകമണ്ഡലത്തിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി തുക അനുവദിക്കാത്തത് നിരാശാജനകമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പാലക്കാട് കോട്ടയുടെ സമീപപ്രദേശങ്ങൾ സൗന്ദര്യവത്കരണത്തിനുള്ള 5 കോടി രൂപയുടെ പദ്ധതിക്ക് 20% മുൻകൂർ തുക മാത്രമാണ് ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത്.
പാലക്കാട് നഗരത്തിനോട് ചേർന്ന് കിടക്കുന്ന പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടം, റവന്യൂ ടവർ, പിരായിരി പഞ്ചായത്ത് കല്യാണം മണ്ഡപം, കണ്ണനൂർ-മാത്തൂർ-ചുങ്കമന്ദം റോഡ് എന്നീ വളരെ പ്രധാനപ്പെട്ട പ്രവർത്തികൾക്ക് വെറും 100 രൂപയുടെ ടോക്കൺ തുക മാത്രമാണ് അനുവദിച്ചത്. വർഷങ്ങളായുള്ള നെൽക്കർഷകരുടെ ആവശ്യങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പുക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയവും നിരവധി തവണ മുഖ്യമന്തിയും മന്ത്രിമാരും പ്രതീക്ഷ നൽകിയതുമായ നെൽകർഷകരുടെ ആവശ്യങ്ങളിൽ വളരെ പ്രധാനമായ താങ്ങുവില വർദ്ധനവ് ബഡിജറ്റിൽ കണ്ടെതു പോലുമില്ല. തുടർച്ചയായി പാലക്കാടിനെയും ഇവിടുത്തെ കർഷകരെയും പിണറായി സർക്കാർ അവഗണിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് മണ്ഡലത്തിൽ ടോക്കൻ തുക അനുവദിച്ച മറ്റു പ്രവർത്തികൾ. തിരുനെല്ലായി-കണ്ണാടി റിവർ ഫ്രണ്ട് ആൻഡ് പാടി ടൂറിസം പദ്ധതി, ഡി.പി.ഒ ചടനാംകുറുശ്ശി റോഡ്, കണ്ണനൂർ - മാത്തൂർ -ചുങ്കമന്ദം റോഡ്, പാലക്കാട് ഗവൺമെന്റ് നഴ്സിംഗ് കേളേജ് കെട്ടിടം, മേലാമുറി -പൂടൂർ റോഡ്, തിരുനെല്ലായി കോസ് വേ റോഡ്, കൽമണ്ഡപം-കൽപ്പാത്തി റോഡ്, ഒലവക്കോട്-മലമ്പുഴ റോഡ്, ജി.വി.സി കൽപ്പാത്തി റോഡ്, കൊപ്പം - മുക്കായി റോഡ്, പാലക്കാട് -മലമ്പുഴ റോഡ്, വെണ്ണക്കര ഹൈസ്‌കൂളിൽ പുതിയ കെട്ടിടം, അമ്പാട്-ആനിക്കോട് റോഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |