കടമ്പഴിപ്പുറം: സേവന പൗരസമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച 'വേണം എ പ്ലസ് ജീവിതത്തിലും' ബോധവത്കരണ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളെ അവരുടെ മനസിലെ ഭീതിയും ഉത്കണ്ഠയും മാനസിക സമ്മർദ്ദവും ലഘൂകരിച്ച് പരീക്ഷയ്ക്ക് പ്രാപ്തരാക്കുകയെന്നതായിരുന്നു ക്ലാസിന്റെ ലക്ഷ്യം. പൗരസമിതി പ്രസിഡന്റ് എ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് കൺസൾട്ടന്റ് ഇ.ഗ്രീഷ്മ ക്ലാസ് നയിച്ചു. പൗരസമിതി വൈസ് പ്രസിഡന്റ് പി.സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി സി.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |