പാലക്കാട് : അഷ്മിത ഖേലോ ഇന്ത്യ ഫുട്ബാൾ ലീഗ് സംസ്ഥാനതല അണ്ടർ 13 വിഭാഗത്തിൽ കേരളത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ അക്കാദമികൾ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ തോൽവി അറിയാതെ 10 മത്സരത്തിൽ 28 പോയിന്റ് നേടി ടാലന്റസ് ടീം ചരിത്ര വിജയം കരസ്ഥമാക്കി. പരിമിതമായ സാഹചര്യങ്ങളെ മറികടന്നെത്തിയ താരങ്ങൾ കഠിന പ്രയത്നത്തിലൂടെയാണ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞവർഷം ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ചാക്കോളോ ട്രോഫി ചാമ്പ്യന്മാരായ ടാലന്റസിന് ഈ വിജയം ഒരു പൊൻതൂവൽ കൂടിയാണ്. ടീം മാനേജർ കെ.സുലൈമാൻ, പരിശീലകരായ വർഷ, അരുൺ തുടങ്ങിയവരാണ് ടീമിനെ അനുഗമിച്ചത്. മത്സരം കഴിഞ്ഞു മടങ്ങിയ ടീമിന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രസിഡന്റ് നിഖിൽ കൊടിയത്തൂർ, സെക്രട്ടറി പി.കെ.രാജീവ്, ട്രഷറർ സി.സി.പയസ്, ഭാരവാഹികളായ പ്രസാദ്, രമേശ്, ഉമേഷ് എന്നിവർ സ്വീകരിച്ചു. മുൻ സന്തോഷ് ട്രോഫി താരം ഡോ. പി.കെ.രാജഗോപാലും, മുൻ കായിക മേധാവി പ്രൊഫസർ എം.സി.രാധാകൃഷ്ണനുമാണ് ടാലന്റ്സിന് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |