പാലക്കാട്: ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാലക്കാട് ചെമ്പങ്ങാട് അങ്കണവാടിയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം, സാമൂഹ്യ മാദ്ധ്യമങ്ങളുടെ അമിത ഉപയോഗം എന്നീ വിഷയങ്ങൾ ഉൾക്കൊള്ളിച്ചാണ് ക്ലാസുകൾ നടത്തിയത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഒലീവിയ ഫൗണ്ടേഷൻ സോഷ്യൽ വർക്കർ ശ്രീജ സംസാരിച്ചു. കുട്ടികളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ഫൗണ്ടേഷൻ സൈക്കോളജിസ്റ്റ് ഗൗതം രാമകൃഷ്ണൻ സംസാരിച്ചു. അങ്കണവാടി അദ്ധ്യാപിക ജയന്തി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |