
പാലക്കാട്: ഏപ്രിൽ നാല്, അഞ്ച്, ആറ് തീയതികളിൽ പാലക്കാട് നടക്കുന്ന ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സംഘാടകസമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. ശിവാനന്ദാശ്രമം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരൻ അദ്ധ്യക്ഷനായി. വിഭാഗ്കാര്യവാഹ് കെ.സുധീർ, ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ്, സംസ്ഥാന സെക്രട്ടറി പി.എൻ.ശ്രീരാമൻ, ജി. മധുസൂദനൻ, സി.ബാബു, ജില്ലാ ജന.സെക്രട്ടറി ആർ.അശോകൻ, ഭാഗ്യലക്ഷ്മി, കണ്ണൻ വടക്കന്തറ, എം.എസ്. സുനീഷ് എന്നിവർ സംസാരിച്ചു. റോബിൻസൺ റോഡിൽ മനോമിത്ര ക്ലിനിക്കിന് സമീപത്താണ് ഓഫീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |