
ചിറ്റൂർ: ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സൗജന്യ തൊഴിൽമേള ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു. ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ്ബ്, നിർമ്മാൺ ഓർഗനൈസേഷൻ, ഇൻഫോസിസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ ഓഫീസിൽ നടത്തിയ തൊഴിൽ മേളയിൽ 200ഓളം പേർ പങ്കെടുത്തു. തൊഴിൽ മേള കോഓർഡിനേറ്റർ പി.മധുസൂധനൻ അദ്ധ്യക്ഷനായി. ചിറ്റൂർ തത്തമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന കലാധരൻ, നഗരസഭ കൗൺസിലർ കെ.സി.പ്രീത്, നിർമ്മാൺ ഓർഗാനൈസേഷൻ/ ഇൻഫോസിസ് ഫൗണ്ടേഷൻ സ്റ്റേറ്റ് പ്രോജക്ട് ഹെഡ് അമൃത രാമചന്ദ്രൻ, മൊബലൈസർ സുരേന്ദ്രൻ കോബിയിൽ, ഫാർമേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഡോ: പി.പ്രലോബ് കുമാർ, ചീഫ് കോഓർഡിനേറ്റർ കണ്ടാത്ത് ഹരീഷ്, സി.ഇ.ഒ. എൻ.ദിനേഷ്, എസ്.സുശീൽ, എ.ആഷിഫ്, പി.ആർ.പ്രജയ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |