
ഷൊർണൂർ: നഗരസഭയിലെ വിവിധ അങ്കണനവാടി ഹെൽപ്പർ തസ്തികയിലേക്ക് വന്ന ഒഴിവുകളിലേക്ക് നടന്ന നിയമനത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സി.പി.എം അണികളെ നിയമനം നടത്തി എന്നാരോപിച്ച് ഷൊർണൂർ ശിശുക്ഷേമ വികസന ഓഫീസറെ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. ഒരു വർഷം മുമ്പാണ് അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് കൂടിക്കാഴ്ച നടന്നത്. 51 പേരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് 9 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് സി.പി.എക്കാരെയാണ് ഹെൽപർമാരായി നിയമിച്ചിരിക്കുന്നതെന്ന് ബി.ജെ.പി ജില്ല സെൽ കോഡിനേറ്റർ എം.പി.സതീഷ് കുമാർ പറഞ്ഞു. കൗൺസിലർ മാരായ ഇ.പി.നന്ദകുമാർ, കെ.പ്രസാദ്, വിപിൻ നാഥ്, ലേഖ രമേശ്, മനോജ് ആറാണി, കെ.ആർ.അശ്വതി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |