ചിറ്റൂർ: നല്ല മാടൻചള്ള എസ്.എൻ.യു.പി സ്കൂളിന്റെ 91ാം വാർഷികാഘോഷം കേളി-2025 പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.വിജയകൃഷ്ണൻ അദ്ധ്യക്ഷനായി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ്, പെരുമാട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കൃഷ്ണകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സുരേഷ്, വാർഡ് മെമ്പർ കെ.നാരായണൻകുട്ടി, നിയുക്ത മാനേജർ കെ.രഘുനാഥ്, കെ.ചന്ദ്രൻ, എം.ബാലസുബ്രഹ്മണ്യൻ, ആർ.ഷിബു, എൻ.വൈ.ഇന്ദു, എം.പുഷ്പലത, എൻ.ഗിരിജ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |