കഞ്ചിക്കോട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിൽ സമ്പൂർണ ഭവന പദ്ധതിക്ക് രണ്ടേകാൽ കോടി രൂപയും പുതുശേരി പഞ്ചായത്തിൽ വനിതാ ഹോസ്റ്റൽ നിർമ്മിക്കാൻ 32 ലക്ഷം രൂപയും വകയിരുത്തി. പുതുപ്പരിയാരം പഞ്ചായത്തിൽ മാലിന്യ സംസ്‌കരണത്തിന് ബ്ലോക്ക് വിഹിതമായി 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഭവന നിർമ്മാണം, കൃഷി, വനിതാ വികസനം, മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്ക് ഊന്നൽ നൽകിയ മിച്ച ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എൽ.ഇന്ദിര ബഡ്ജറ്റ് അവതരിപ്പിച്ചു. ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരും മെമ്പർമാരും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |