SignIn
Kerala Kaumudi Online
Saturday, 24 October 2026 5.29 PM IST

പുസ്തക പ്രകാശനം

book
കഥകളി വഴികൾ എന്ന പുസ്തകം ഡോ.സദനം ഹരികുമാർ ഡോ.എൻ.അജയകുമാറിന് നൽകിയ പ്രകാശനം ചെയ്യുന്നു

പാലക്കാട്: ചിറ്റിലഞ്ചേരി എം.എൻ.കെ.എം.എച്ച്.എസ്.എസിലെ അദ്ധ്യാപികയായ ഡോ.എം.സുജാതകുമാരിയുടെ 'കഥകളി വഴികൾ' എന്ന പുസ്തക പ്രകാശനം നടന്നു. ഡോ.സദനം ഹരികുമാർ ഡോ.എൻ.അജയകുമാറിന് നൽകിയ പ്രകാശനം ചെയ്തു. തുടർന്ന് 'നളചരിതം രസവും മുദ്രയും' എന്ന വിഷയത്തിൽ ഡോ.സദനം ഹരികുമാറും 'നളചരിതം സൗന്ദര്യമാനങ്ങ'ളിൽ ഡോ.എൻ അജയകുമാറും പ്രഭാഷണം നടത്തി. ഡോ.യു.ജയ പ്രകാശ് പുസ്തകപരിചയം നടത്തി. ഇ.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. വി.ടി.ഇന്ദു, കലാമണ്ഡലം കൊളത്താപ്പുള്ളി നാരായണാശാൻ, സദനം ഹരികുമാർ എന്നിവർ കഥകളിപദം ആലപിച്ചു. വി.വി.രാമകൃഷ്ണൻ, ഡോ.എം.സുജാതകുമാരി, ഡോ.വിജു നായരങ്ങാടി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL