മുതലമട: പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ ഓരോ കുട്ടിയും എത്രത്തോളം ആർജിച്ചു എന്നറിയാൻ ജി.എച്ച്.എസ്.എസ് മുതലമടയുടെ പഠനോത്സവം ചുള്ളിയാർമേട് ജംഗ്ഷനിൽ നടന്നു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബാബു ഷെയ്ക്ക് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എൻ.പത്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ, എം.പി.ടി.എ പ്രസിഡന്റ് ഷീജ, സീനിയർ അസി. സി.കെ ജ്യോതിറാണി എന്നിവർ സംസാരിച്ചു. കുട്ടികളുടെ പഠനമികവുകളുടെ പ്രദർശനവും കലാപരിപാടികളും ലഹരിവിരുദ്ധ ബോധവത്കരണവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |