നെന്മാറ: നെന്മാറ ഗവ. ഐ.ടി.ഐയിലെ നൈപുണ്യ കർമ്മസേന(സ്‌കിൽ ടാസ്‌ക് ഫോഴ്സ്) നെന്മാറ ഗവ. എൽ.പി സ്‌കൂളിലെ കേടുവന്ന് ഉപയോഗശൂന്യമായി കൂട്ടിയിട്ടിരുന്ന ബെഞ്ചുകൾ, ഡെസ്‌ക്കുകൾ, മറ്റു ഫർണിച്ചറുകൾ, സ്റ്റീൽ അലമാരകൾ, കളി ഉപകരണങ്ങൾ എന്നിവ വെൽഡിംഗ് യന്ത്രങ്ങൾ ഉൾപ്പെടെ സ്‌കൂളിലെത്തിച്ച് ഉപയോഗപ്രദമാക്കി നൽകി. നൈപുണ്യ കർമ്മ സേന കൺവീനർ മണികണ്ഠൻ, ജൂനിയർ ഇൻസ്ട്രക്ടർ എസ്.സതീഷ്, മുകേഷ് എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ വെൽഡർ ട്രേഡിലെ ട്രെയിനികളായ എം.അശ്വജിത്ത്, ആർ.ആദർശ്, അഖിൽ, അരുൺ, കെ.ഹരികൃഷ്ണൻ, ജിഷ്ണു, ബിബിൻ, എൻ.വിഷ്ണു, മണികണ്ഠൻ, അൻഫാസ്, സി.സജയ്, അനന്തു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |