ചിറ്റൂർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി 88 പഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റിയും അടങ്ങുന്ന പാലക്കാട് ജില്ലയിലെ മികച്ച ഹരിത ഇൻസ്റ്റിറ്റ്യൂഷനുള്ള അവാർഡ് ചിറ്റൂർ ഫയർ സ്റ്റേഷന് ലഭിച്ചു. പാലക്കാട് ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം.കെ.ഉഷ ചിറ്റൂർ ഫയർ സ്റ്റേഷനുള്ള പുരസ്കാരം സമ്മാനിച്ചു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ ജി.പ്രിയങ്ക മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |