SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

ചങ്ങാതിക്കൂട്ടം രജത ജൂബിലി ആഘോഷിച്ചു

mp
പറളി സ്‌കൂൾ 1999-2000 എസ് എസ് എൽ സി ബാച്ച് ചങ്ങാതിക്കൂട്ടത്തിന്റെ സിൽവർ ജൂബിലി വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

പറളി: പറളി ഹൈസ്‌കൂൾ 1999-2000 എസ്.എസ്.എൽ.സി ബാച്ചിന്റെ സിൽവർ ജൂബിലി സ്‌കൂൾ അങ്കണത്തിൽ ആഘോഷിച്ചു.

വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്കൂട്ടം കോഓർഡിനേറ്റർ അജേഷ് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിനിമ താരം ബിന്ദു കൃഷ്ണ മുഖ്യതിഥിയായി. പരിപാടിയിൽ അദ്ധ്യാപകരേയും, ദേശീയ അന്തർദേശീയ കായിക താരങ്ങളെയും ആദരിച്ചു. വ്ലോഗറും നാടൻപാട്ട് കലാകാരനുമായ രഘുനാഥ് റിഥം, കോഓർഡിനേറ്റർമാരായ നൗഷാദ് ആലവി, കെ.എം.ഫൈസൽ, ജയന്തി അയ്യപ്പൻ, ലിബിൻ വലിയപറമ്പിൽ, വി.ആർ.സജിരാജി, കെ.ആർ.രാധിക, പി.ആബിദലി, എം.രമ്യ, കെ.ജയശ്രീ, പി.വി.ദീപ്തി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL