SignIn
Kerala Kaumudi Online
Saturday, 24 October 2026 12.45 AM IST

ഭാരതീയ വിദ്യാനികേതൻ ജില്ലാകലോത്സവം തുടങ്ങി

kalolsavam
മണ്ണാർക്കാട് മൂകാംബിക വിദ്യാനികേതനിൽ ആരംഭിച്ച ഭാരതീയ വിദ്യാനികേതൻ ജില്ലാകലോത്സവം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം മണ്ണാർക്കാട് മൂകാംബിക വിദ്യാനികേതനിൽ തുടങ്ങി. ജില്ലയിലെ വിവിധ വിദ്യാനികേതൻ സ്‌കൂളുകളിലെ ആയിരത്തോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. 106 ഇനങ്ങളിലാണ് മത്സരങ്ങൾ. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ കലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാനികേതൻ സങ്കുൽ സംയോജക് പി.സരേഷ്‌കുമാർ അദ്ധ്യക്ഷനായി. മൂകാംബിക വിദ്യാനികേതൻ പ്രസിഡന്റ് രാമൻ നമ്പീശൻ, ജില്ലാ സെക്രട്ടറി എം.ബി.മുകുന്ദൻ, ക്ഷേമസമിതി പ്രസിഡന്റ് ബിജു നല്ലമ്പാനി, മാതൃസമിതി പ്രസിഡന്റ് ചന്ദ്രലേഖ, വിനോദ് അമ്പാഴക്കോട്, ചെയർമാൻ മുരളീധരൻ പാലോട്, മൂകാംബിക വിദ്യാനികേതൻ സെക്രട്ടറി അഡ്വ. പി.എം.ജയകുമാർ, പി.ഉണ്ണിക്കൃഷ്ണൻ, അനീഷ് കുറുവട്ടൂർ, രേണുക മനോജ് എന്നിവർ സംസാരിച്ചു. കലോത്സവം ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL