SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

പേ വാർഡ് തുറന്നു

mla
ഒറ്റപ്പാലം ഗവ. ആയുർവേദ ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച പേ വാർഡ് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ഒറ്റപ്പാലം ഗവ. ആയുർവേദ ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച പേ വാർഡ് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പേ വാർഡ് കെട്ടിടം നിർമ്മിച്ചത്. നഗരസഭ ചെയർപേഴ്സൺ എം.കെ.ജയസുധ അദ്ധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ.സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.രാജേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സുനീറാ മുജീബ്, ടി.സബിത, കെ.കെ.രാമകൃഷ്ണൻ, വി.എസ്.ശ്രീജുല, എസ്.പാർവതി, കൗൺസിലർ സുനിത ഹരിദാസ്, ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ എസ് സുനിത, ഗവൺമെന്റ് ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൻ.എസ്.രേഖ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL