SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.25 AM IST

പറമ്പിക്കുളത്ത് മെഡിക്കൽ ക്യാമ്പ്

medical-camp
പറമ്പികുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പും കേരള ഗവൺമെന്റ് ഓഫീസേഴ്സ് അസോസിയേഷനും കൂടി ചേർന്ന് സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് പറമ്പികുളം ഡി.എഫ്.ഒ നിധീഷ് കുമാർ ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പും കേരള ഗവ. ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. പറമ്പിക്കുളം വാർഡംഗം സി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച പരിപാടി പറമ്പിക്കുളം ഡി.എഫ്.ഒ നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റെയിഞ്ച് ഓഫീസർമാരായ ബി.അരുൺ മഹാരാജ, ജിയോ ബേസിൽപോൾ, എ.വിബിൻ ദേവ്, ജെ.കെ.സുധീൻ, കെ.ജി.എം.ഒ ജില്ലാ സെക്രട്ടറി ഡോക്ടർ വൈശാഖ്, പറമ്പിക്കുളം മെഡിക്കൽ ഓഫീസർ ഡോക്ടർ ആര്യ രാജേന്ദ്രൻ, പറമ്പിക്കുളത്തെ ആരോഗ്യ വകുപ്പിലെ ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു. 250 ലധികം പേർ ക്യാമ്പിൽ പരിശോധനയ്ക്ക് എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL