SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

ചിറ്റൂരിലും കോൺഗ്രസിൽ അസ്വാരസ്യങ്ങൾ

ചിറ്റൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ തഴയപ്പെട്ടതായി ആരോപിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം കെ.സി.പ്രീത് രാജിവെച്ചത് ചിറ്റൂരിൽ യു.ഡി.എഫിന് പ്രഹരമായി. ബുധനാഴ്ചയാണ് കെ.പി.സി.സി പ്രസിഡന്റിന് അദ്ദേഹം രാജിക്കത്തു നൽകിയത്. തിരഞ്ഞെടുപ്പു പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ പ്രമുഖ നേതാവിന്റെ രാജി യു.ഡി.എഫിൽ ചർച്ചയായിട്ടുണ്ട്. ആലോചനയില്ലാതെ എല്ലാ കാര്യങ്ങളിലും വ്യക്തിതാല്പര്യം മാത്രമാണ് ചിറ്റൂരിലെ കോൺഗ്രസ് പാർട്ടിയിൽ നടക്കുന്നതെന്ന ആക്ഷേപം പരക്കെ ഉയർന്നിട്ടുണ്ട്. കോൺഗ്രസിന്റേത് ഏകാധിപത്യപരമായ പ്രവർത്തനമാണെന്ന് ആരോപിച്ച് കോൺഗ്രസ് പൊൽപ്പുള്ളി മണ്ഡലം പ്രസിഡന്റ് പ്രണേഷ് രാജേന്ദ്രനും ഏതാനും സഹപ്രവർത്തകരും കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെ ഡി.സി.സി സെക്രട്ടറിയുടെ രാജിയും തിരഞ്ഞെടുപ്പ് വേളയിൽ നേതൃത്വത്തിന് തലവേദന ഉണ്ടാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL