SignIn
Kerala Kaumudi Online
Friday, 19 June 2026 1.49 AM IST

പ്രിയദർശിനി:കോൺ.ദേശീയ നേതൃത്വത്തിന് മൗനം

x

കണ്ണൂർ:ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിയെപ്പറ്റി കോൺഗ്രസിന്റെ ദേശീയ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രചാരണമില്ല.കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലെ 'ശക്തി" പദ്ധതിയും തെലങ്കാനയിലെ 'മഹാലക്ഷ്മി' പദ്ധതിയും നടപ്പാക്കിയപ്പോൾ ഐ.എൻ.സി ഇന്ത്യയിൽ വിശദമായ പോസ്റ്റുകളുൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്നു.എല്ലാ ഗ്യാരന്റികളുടെയും വിശദാംശങ്ങൾ നിരന്തരം പങ്കു വയ്ക്കുന്ന സമീപനമാണ് ഇരു സംസ്ഥാനങ്ങളുടെയും കാര്യത്തിൽ പാർട്ടി കേന്ദ്രം സ്വീകരിച്ചത്.മുഖ്യമന്ത്രി സ്ഥാനത്തിന് താത്പര്യം പ്രകടിപ്പിച്ച കെ.സി. വേണുഗോപാൽ ഉൾപ്പെട്ട ദേശീയ നേതൃത്വത്തിന്റെ അവഗണനയാണിതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.അതേ സമയം,പ്രിയദർശിനി പദ്ധതി സ്ത്രീ ശാക്തീകരണത്തിലെ നാഴികക്കല്ലെന്നും,അധികാരത്തിലെത്തി ഒരു മാസത്തിനകം നടപ്പാക്കിയ ആദ്യ ഇന്ദിരാ ഗ്യാരന്റിയെന്നും വേണുഗോപാൽ പ്രതികരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA