SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ഷീ കൺവെൻഷൻ

she
യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊഴിഞ്ഞാമ്പാറയിൽ നടന്ന ഷീ കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനംചെയ്യുന്നു.

ചിറ്റൂർ: പത്ത് വർഷമായി സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫ് നേതാക്കന്മാരുടെ ചിന്തകളുടെ സിസ്റ്റം തകരാറിലായിരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർ പേഴ്സണും നടിയുമായ സോണിയ ഗിരി പറഞ്ഞു. ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച ഷീ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൊഴിഞ്ഞാമ്പാറ റൂബി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മഹിളാ കോൺഗ്രസ് കൊഴിഞ്ഞാമ്പാറ ബ്ലോക്ക് പ്രസിഡന്റ് ഷംസത് ബാനു അദ്ധ്യക്ഷയായി. സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ, എ.ഐ.സി.സി നിരീക്ഷകൻ എച്ച്.സി.യോഗേഷ്, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ഷീബ, ചിറ്റൂർ -തത്തമംഗലം നഗരസഭാ വൈസ് ചെയർപേഴ്സൺ കൃഷ്ണലീല, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ.തങ്കം, ചിറ്റൂർ ബ്ലോക്ക് പ്രസിഡന്റ് ബീന, ബ്ലോക്ക് മെമ്പർ മാലതി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL