SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

മണ്ണാർക്കാട് മണ്ഡലത്തിൽ സജീവമായി സ്ഥാനാർത്ഥികൾ

mansil
മണ്ണാർക്കാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി മൻസിൽ അബൂബക്കർ അട്ടപ്പാടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.

മണ്ണാർക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുമായി മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ സജീവമായി. സ്വീകരണങ്ങളും റാലികളും വീടുകയറിയുള്ള വോട്ടഭ്യർത്ഥനകളുമായി നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി മൻസിൽ അബൂബക്കർ മൂന്നാംതവണയും അട്ടപ്പാടിയിലെത്തി. ശനിയാഴ്ച രാവിലെ ജെല്ലിപ്പാറയിൽനിന്ന് തുടങ്ങി കണ്ടിയൂർ, ചെമ്മണ്ണൂർ, ആനക്കല്ല്, പാക്കുളം, പാടവയൽ, പാലൂര്, ധോണിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിലൂടെ വോട്ടഭ്യർത്ഥിച്ചു. ചീരക്കടവ്, പട്ടിമേളം, നക്കുപ്പതി, പരിപ്പൻതറ, കുന്നംചാള ഉന്നതികളിലുമെത്തി വോട്ടർമാരെ നേരിൽകണ്ടു. തുടർന്ന് താവളത്ത് സമാപിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.രവി, സി.പി.എം ഏരിയ സെക്രട്ടറി പരമേശ്വരൻ, മറ്റു ഇടതുനേതാക്കളായ സി.പി.ബാബു, രാധാകൃഷ്ണൻ, സിദ്ധാർഥൻ, ജ്യോതി അനിൽകുമാർ, അനിൽകുമാർ, വി.എം.ലത്തീഫ്, മരുതി മുരുകൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകര മേഖലയിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.ഷംസുദ്ദീന്റെ ശനിയാഴ്ച്ചത്തെ പ്രചാരണം. യത്തീംഖാന തടിയംപറമ്പിൽ നിന്നുള്ള പ്രചാരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ബാബുരാജ് ഉദ്ഘാടനംചെയ്തു. പാറ, പൂക്കാടഞ്ചേരി, ആലടിപ്പുറം, ചിരട്ടകുളം, ആലുംകുന്ന്, നാലുകണ്ടം, ചുണ്ടോട്ടുകുന്ന്, മൂച്ചിക്കുന്ന് മേഖലകളിലൂടെ വട്ടമണ്ണപ്പുറം,ചളവ, പൊൻപാറ, കിളേപ്പാടം, പിലാച്ചോലയിലെത്തി കോട്ടപ്പള്ളയിൽ സമാപിച്ചു. നിയോജക മണ്ഡലം ചെയർമാൻ റഷീദ് ആലായൻ, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പൊൻപാറ കോയക്കുട്ടി, അസീസ് ഭീമനാട്, നസീർബാബു, റഫീഖ പാറോക്കോട്ട് ഉൾപ്പടെയുള്ള നേതാക്കളും പങ്കെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥി ഐസക് വർഗ്ഗീസ് മണ്ണാർക്കാട് നഗരസഭാപരിധിയിലും പരിസര പഞ്ചായത്തുകളിലുമായി വോട്ടഭ്യർഥിക്കുന്ന തിരക്കിലായിരുന്നു. സാമുദായിക സംഘടനാ നേതാക്കളേയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളേയും സന്ദർശിച്ചു. കുമരംപുത്തൂർ, കോട്ടോപ്പാടം, തെങ്കര പഞ്ചായത്തുകളിലും വോട്ടഭ്യർഥിച്ചു. ബി.ജെപി മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി, ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിറ്റി അംഗം അരവിന്ദൻ, എൻ.ആർ. രജിത, ടി.എം.സുധ തുടങ്ങിയവരും അനുഗമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL