SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.47 AM IST

ഫുട്ബാൾ ടൂർണമെന്റ്

rajas
രാജാസ് ക്ലബ്ബിന്റെ നാലാമത് രാജാസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ്.

കൊല്ലങ്കോട്: രാജാസ് ക്ലബ്ബിന്റെ നാലാമത് രാജാസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. കെ.സിയാവുദ്ദീൻ കിക്ക് ഓഫ് നിർവഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് സി.ശരത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ബൈജു സ്വാഗതം പറഞ്ഞു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.രവീന്ദ്രൻ, ആർ.രാകേഷ്, ആർ.അഭിലാഷ്, അജിത് രാജ്, എച്ച്.ആദർശ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ്
എസ്.അജേഷ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL