SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

സ്പെഷ്യൽ ട്രെയിൻ

train
SPECIAL TRAIN

പാലക്കാട്: ആഴ്ചാവസാനത്തെ വലിയ യാത്രാത്തിരക്കിനു പരിഹാരമായി നാളെ മംഗളൂരുവിൽ നിന്ന് പോത്തനൂർ വരെ വൺവേ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. നാളെ രാത്രി 11ന് മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ(06131) ശനിയാഴ്ച രാവിലെ 6.15നു പോത്തനൂർ എത്തും. കാസർകോട്(11.40), കാഞ്ഞങ്ങാട്(12.01), പയ്യന്നൂർ(12.24), കണ്ണൂർ(12.57), തലശ്ശേരി(1.58), വടകര(1.38), കോഴിക്കോട്(2.20), തിരൂർ(2.58), ഷൊർണൂർ(3.40), പാലക്കാട്(4.40) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. 2 എ.സി ടു ടയർ, 8 എ.സി ത്രിടയർ, ആറ് സ്ലീപ്പർ, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും ഒരു സെക്കൻ‌ഡ് ക്ലാസ് കോച്ച് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുമാണ് ട്രെയിനിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL