പാലക്കാട്: ലോക പരിസ്ഥിതി ദിനത്തിൽ കെ.എസ്.ആർ.ടി.സിയിൽ ഹരിതവാരം ആചരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ വൃക്ഷത്തൈ നടലും പൂന്തോട്ടം നിർമ്മാണവും പരിപാലനവും നടന്നു. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ജോഷിജോൺ ഉദ്ഘാടനം ചെയ്തു. ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ പി.എസ്.മഹേഷ് സ്വാഗതം പറഞ്ഞു. കെ.ഷാജി അദ്ധ്യക്ഷനായി. പ്രമീള നന്ദി പറഞ്ഞു. വൃക്ഷത്തൈ നടൽ, ഹരിത പരിസര ശുചീകരണം, പ്ലാസ്റ്റിക് ഹരിത കാമ്പയിൻ, ജലസംരക്ഷണ ബോധവത്കരണം, പരിസ്ഥിതി ബോധവത്കരണ ക്ലാസുകൾ എന്നിവ ഹരിതവാരത്തിന്റെ ഭാഗമായി നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |