പാലക്കാട്: കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ഹൗസ്‌കീപ്പിംഗ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ജൂലായ് അഞ്ചിന് പാലക്കാട് നടക്കും. സ്വാഗതസംഘം രൂപീകരണയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.അജയൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ.അച്യുതൻ, വി.സരള, ജില്ലാ ജോയിന്റ് സെക്രട്ടറി വി.വി.വിജയൻ, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എൻ.രാജു, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എം.ഹരിദാസ്, പി.ജി.രാമദാസ്, ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഹരിദാസ്, പി.നടരാജൻ, ചന്ദ്രൻ, നാരായണൻകുട്ടി, ദേവൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.കെ.ചാമുണ്ണി സ്വാഗതവും എ.രാജകുമാരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.കെ.അച്യുതൻ (ചെയർമാൻ), സി.കെ.ചാമുണ്ണി (കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |