പാലക്കാട്: ആർ.ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. 23 സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് 533 ട്രെയിനികൾ അഭിമുഖത്തിൽ പങ്കെടുത്തു. കഞ്ചിക്കോട് സെന്റ് ഗോബെയ്ൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോൺഫറൻസ് ഹാൾ ഫർണിച്ചറുകളുടെ കൈമാറ്റവും ഇതോടൊപ്പം നടന്നു. മലമ്പുഴ ഗവൺമെന്റ് ഐ.ടി.ഐയിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ എ.രാജേഷ് അദ്ധ്യക്ഷനായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ലീലാവതി സതീഷ്, അസിസ്റ്റന്റ് അപ്രന്റീഷിപ്പ് അഡ്വൈസർ കെ.പി.സാദത്ത്, ലക്ഷദ്വീപ് ആൻഡ് കേരള റീജിയണൽ ഡയറക്ടർ സി.യുവരാജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |