പട്ടാമ്പി: ഷൊർണൂർ ഐ.പി.ടി നിള ഹോസ്പിറ്റൽ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന് യു.ഡി.എഫ് ഓങ്ങല്ലൂർ പഞ്ചായത്ത് ചെയർമാൻ കെ.എം.മുജീബുദ്ധീൻ നിവേദനം നൽകി. ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. 24 മാസത്തെ കാലാവധിക്ക് തുടങ്ങിയ പണി 36 മാസം പിന്നിടുമ്പോൾ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികൾ 60 ശതമാനം മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തുമെന്നു മന്ത്രി പി.കെ.ബഷീർ ഉറപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |