
അഗളി: പ്രകൃതിപഠന നടത്തം സംഘടിപ്പിച്ചു. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ അട്ടപ്പാടി ഐ.ഡി.ടി.പിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ അഗളിയിലെ വിദ്യാർത്ഥികളാണ് വേറിട്ട യാത്രാനുഭവം സ്വന്തമാക്കിയത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്, നാച്ചുറൽ ക്ലബ്ബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു യാത്ര. നിലവിലെ എം.ആർ.എസ് സ്‌കൂൾ കാമ്പസിൽ നിന്നും ആരംഭിച്ച് മുൻപ് ഈ സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന ചിണ്ടക്കിയിലേക്കായിരുന്നു വിദ്യാർത്ഥികളുടെ നടത്തം. അദ്ധ്യാപകരായ രശ്മി കൃഷ്ണ, കെ.റഹ്മത്ത്നിസ, അക്ഷര, അജീറ്റ, രസ്ന, ടി.അനില, അഞ്ജു, കെ.രഞ്ജിത്ത്, പി.ജയകൃഷ്ണൻ, പി.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |