പട്ടാമ്പി: കരിങ്ങനാട് സലഫിയ്യ അറബി കോളേജിൽ 2025-26 വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ഡോ. ഹബീബു റഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.കെ.ഹദിയത്തുള്ള അദ്ധ്യക്ഷത വഹിച്ചു. പാവിട്ടപ്പുറം അസ്സബാഹ്അറബി കോളേജ് പ്രിൻസിപ്പൽ കെ.എ.അബ്ദുൽ ഹസീബ് മദനി മുഖ്യാതിഥിയായി. പഠനം പൂർത്തിയാക്കിയ 23 വിദ്യാർത്ഥികൾക്ക് അദ്ദേഹം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബറോഡ ബാങ്ക് മുൻ ഡയറക്ടർ ഇ.ഹബീബ് റഹ്മാൻ അവാർഡ് ദാനം നിർവഹിച്ചു. എ.കെ.ഇ.സമദനി, എൻ.ഹംസ സുല്ലമി, ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പി.കുഞ്ഞു മൊയ്തീൻ, വൈസ് പ്രിൻസിപ്പൽ കെ.കെ.അലി മദനി, പി.കെ.യൂസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |