മണ്ണാർക്കാട്: യു.ഡി.എഫിന്റെ പ്രകടന പത്രികയിൽ പിന്നോക്ക ജനവിഭാഗങ്ങൾക്ക് നൽകാമെന്ന് പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ 100 ദിന പരിപാടിയിൽ നടപ്പിലാക്കണമെന്ന് വടുക സമുദായ സാംസ്‌കാരിക സമിതി മേലാമുറി കുടുംബസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കുമാരൻ താമരക്കുന്നിൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി. മുതിർന്ന അംഗങ്ങൾക്ക് ഓണക്കോടി നൽകി ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.ചന്ദ്രദാസൻ അദ്ധ്യക്ഷനായി. കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് പി.സുകുമാരൻ, കേന്ദ്രകമ്മിറ്റി അംഗം കെ.ചന്ദ്രൻ, ഏരിയ സെക്രട്ടറി എം.പ്രഭാകരൻ, പ്രസിഡന്റ് കെ.സുധാകരൻ, പി.രാജൻ, എം.രവി, വനിത സ്വയംസഹായ സംഘം ഏരിയ പ്രസിഡന്റ് ഓമന രമേഷ്, സെക്രട്ടറി ശ്രീജ ജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |