പാലക്കാട്: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി വന്യജീവി ആക്രമണം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും സംഭവിച്ച നാശനഷ്ടം പരിഹരിക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കും. ആഗസ്റ്റ് 14ന് രാവിലെ 9.30 മുതൽ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിലെ എൻ.ആർ.നായർ ഹാളിൽ നടക്കുന്ന അദാലത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാമെന്ന് നെന്മാറ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |