മണ്ണാർക്കാട്: തിരൂവിഴാംകുന്ന് പുളിക്കലടി കിരാത മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി തിലകരാജ് ബലി തർപ്പണത്തിനും തിലഹോമത്തിനും കാർമ്മികത്വം വഹിച്ചു. ക്ഷേത്രം അഗ്രശാലയിൽ ബലിതർപ്പണ പരിപാടികളും തിലഹോമവും നടന്നു. ശേഷം പുളിക്കലടി ക്ഷേത്രക്കടവിൽ സ്‌നാനം ചെയ്തു വന്ന ഭക്തർക്ക് ഔഷധ കഞ്ഞി വിതരണവും സംഘടിപ്പിച്ചു. കർക്കടക വാവുബലി തർപ്പണത്തിന് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി. നൂറിൽ പരം ഭക്തജനങ്ങൾ ബലിതർപ്പണത്തിന് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |