കൊല്ലങ്കോട്: കൃഷിവിജ്ഞാന കേന്ദ്രം പാലക്കാടിന്റെ നേതൃത്വത്തിൽ കൊല്ലങ്കോട് യൂണിയൻ ക്ലബ്ബിൽ കർഷക ദിനാഘോഷവും കർഷക ആദരിക്കലും സംഘടിപ്പിച്ചു. കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട് മേധാവി ഡോ. ഇസ്രായേൽ തോമസ് എം. പരിപാടി ഉദ്ഘാടനം ചെയ്തു. എവർഗ്രീൻ ഫാർമേഴ്സ് ക്ലബ്ബ് ഡെപ്യൂട്ടി കോഓർഡിനേറ്റർ സുരേഷ് എസ്.ഒണൂർപള്ളം, എ.ഗിരിധരൻ, കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫസർമാരായ ഡോ. ജിജി അലൻ ജെ., ഡോ. പി.എസ്.ലക്ഷ്മി, ഡോ. പി.കെ.സജീഷ്, പ്രവീണ തുടങ്ങിയവർ സംസാരിച്ചു. കൊല്ലങ്കോട് ബ്ലോക്കിലെ ഏറ്റവും പ്രായം കൂടിയ പുരുഷ, വനിതാ കർഷകരെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |