SignIn
Kerala Kaumudi Online
Sunday, 20 September 2026 4.44 PM IST

പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓണകിറ്റ് വിതരണം ചെയ്തു

paliative

ചിറ്റൂർ: പെരുമാട്ടി പഞ്ചായത്തിൽ പാലിയേറ്റിവ് കെയർ രോഗികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിത്താവള യൂണിറ്റ്, കൂടാരം ട്രസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ ഓണ കിറ്റ് വിതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.മണിയുടെ അദ്ധ്യക്ഷതയിൽ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. വ്യാപാരി വ്യവസായി പ്രതിനിധികളായ കെ.കെ.ഷെരീഫ്, ഹക്കീം പെരുമാട്ടി, അജി, കൂടാരം പ്രതിനിധികളായ വിജയകൃഷ്ണൻ, രാജേഷ്, ലത്തീഫ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് വെങ്കല കയം ഡാം തൊഴിലാളികൾക്കു ഫാസിൽ, മറ്റു കുടുംബാംഗങ്ങൾ ചേർന്നു 110 കിറ്റുകൾ വിതരണം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ.ശശികുമാർ, ശർമിള, മെമ്പർ സുനിത എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL